---
title: "ക്രൈം ബ്രാഞ്ച് എസ്പി കെ.വി വേണുഗോപാൽ അഥവാ കാക്കിയണിഞ്ഞ അഭിഭാഷകൻ"
english_title: "Crime Branch SP K.V. Venugopal or the lawyer in khaki"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294826/Crime Branch SP K.V. Venugopal or the lawyer in khaki"
published_at: "2025-06-07T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843dfa6d13f0_1000745478.jpg"
keywords: []
---

# ക്രൈം ബ്രാഞ്ച് എസ്പി കെ.വി വേണുഗോപാൽ അഥവാ കാക്കിയണിഞ്ഞ അഭിഭാഷകൻ

> **Lead Summary:** വേഷം കാക്കിയാണെങ്കിലും ഉള്ളിൽ നിറയെ അഭിഭാഷകന്റെ തന്ത്രജ്ഞത യാണ് വേണുഗോപാലിന്. അഭിഭാഷക കുപ്പായം ഊരിവെച്ച് കാക്കിയണി ഞ്ഞ കഥയാണ് ചീമേനി സ്വദേശിയായ ഇദ്ദേഹത്തിന് പറയാനുള്ളത്.

## Article Content

വേഷം കാക്കിയാണെങ്കിലും ഉള്ളിൽ നിറയെ അഭിഭാഷകന്റെ തന്ത്രജ്ഞത യാണ് വേണുഗോപാലിന്. അഭിഭാഷക കുപ്പായം ഊരിവെച്ച് കാക്കിയണി ഞ്ഞ കഥയാണ് ചീമേനി സ്വദേശിയായ ഇദ്ദേഹത്തിന് പറയാനുള്ളത്.

പറഞ്ഞുവരുന്നത് കണ്ണൂർ അസി. പോലീസ് കമ്മിഷണർ കെ വി വേണുഗോപാലി നെ കുറിച്ചാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്, വയനാട്, ക്രൈംബ്രാഞ്ച് എസ്‌.പിയായി സ്ഥാനക്കയറ്റം ലഭിച്ച വേണുഗോപാലിനെ കുറിച്ച്. തൊട്ടതെല്ലാം പൊന്നാക്കിയ വിജയിപ്പിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ. അതിന് ഇടയായത് നിയമവൈദഗ്‌ധ്യ വും, പയ്യന്നൂർ കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്ത് ടൈപ്പ് റൈറ്റിംഗും ഷോർട്ട്ഹാന്റും സ്വായത്തമാക്കി നടക്കുന്നതിനിട യിലാണ് മംഗലാപുരത്ത് നിയമപഠനത്തിന് ചേർന്നത്. ഉന്നത മാർക്കോടെ നിയമപഠനം പൂർത്തിയാക്കി കാസർകോട് ബാറിൽ ഒന്നരവർഷ ത്തോളം അഭിഭാഷകനായി പ്രവർത്തിക്കുകയും ചെയ്തു.

ഇതിനിടയിലാണ് മുംബൈയിൽ എൽഎൽഎമ്മിൽ ചേർന്നത്. മുബൈ ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിചെയ്യുക യും, അതോടൊപ്പം എൽ എൽഎൽ പഠനം പൂർത്തി യാക്കുകയും ചെയ്യുകയെന്ന തായിരുന്നു ഉദ്ദേശം. അഭിഭാഷക റോളിൽ തിളങ്ങുന്നതി നിടെയാണ് കേരളാസർ ക്കാറിൻ്റെ പോലീസ് സബ് ഇൻസ്പെക്ട്ടർ പരീക്ഷ എഴുതു ന്നത്. എസ്.ഐയായി തിരുവല്ലയിൽ നിയമനം ലഭിക്കു കയും, പരിശീലനം പൂർത്തി യാക്കുകയും ചെയ്‌തു.

മികച്ച എസ്.ഐ ട്രെയിനിക്കുള്ള പുരസ്‌കാരം നേടിയാണ് പോലീസ് സേനയിലെ തൻ്റെ ജൈത്രയാത്രക്ക് വേണുഗോപാൽ തുടക്കം കുറിച്ചത്. എറണാകുളം ജില്ലയിലെ ചെങ്ങമനാട് സ്റ്റേഷനിലാണ് ആദ്യ നിയമനം പിന്നീട് വിവിധ കേസുകളിൽ സുദൃശ്യമായ സേവനമാണ് നടത്തിയത്. കാര്യമായ പിഴവുകളില്ലാത്ത കേസുകളിൽ പോലും പഴുതടച്ച അന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകിയ ഉദ്യോഗസ്ഥനാണ് വേണുഗോപാൽ. പ്രമാദമായ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറുവയ സുകാരിയുടെ കൂട്ടബലാൽസംഗ കേസ് അത്തരത്തിലു ഉള്ളതായിരുന്നു. സഹോദരിയെ പീഡിപ്പിച്ചുയെന്ന് കാണിച്ച് യുവാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയെ പ്രത്യേകം വിളിച്ച് ചോദ്യം ചെയ്ത പ്പോൾ മൂന്നുപേർ ചേർന്ന് പറശ്ശിനിക്കടവിലെ ലോഡ്‌ജിൽ തന്നെ പീഡിപ്പിച്ചുവെന്ന് മൊഴി നൽകി. എന്നാൽ ഈ മൊഴി കേട്ടപ്പോൾ കെ.വി വേണു ഗോപാലിന് അത്ര വിശ്വാസം വന്നില്ല. തുടർന്ന് മൊഴിയുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് 20 പേർ ചേർ ന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കൂട്ടബലാൽ സംഗം ചെയ്തുവെന്ന കേസിലേക്കെത്തിയത്.

കേവലമൊരു പോക്സോ കേസായി മാറേണ്ട സംഭവമാണ് വേണു ഗോപാലിന്റെ തന്ത്രജ്ഞത യിൽ കൂട്ടബലാൽസംഗമായി മാറിയത്. പഴയങ്ങാടിയിലെ ജ്വല്ലറി കവർച്ചമുതൽ നിരവധി കേസുകളാണ് അദ്ദേഹത്തിൻ്റെ അന്വേഷണ പരിധി യിലെത്തിയത്. പോലീസുകാർ കോടതിയിൽ നൽകുന്ന കുറ്റപത്രത്തിലെ കുറവുകളും പിഴവുകളും കണ്ടുപിടിച്ചാണ് അഭിഭാഷകർ പ്രതികൾക്ക് വേണ്ടി കോടതിയിൽ വാദിച്ച് അവരെ രക്ഷപ്പെടുത്തി യെടുക്കുന്നത്.

എന്നാൽ അഭിഭാഷകനായതുകൊണ്ട് തന്നെ താൻ മേൽനോട്ടം വഹിക്കുന്ന കേസുകളിലെ കുറ്റപത്രങ്ങൾ മനസിരുത്തി വായിച്ച് പ്രതിഭാഗം അഭിഭാഷകന്മാർക്ക് യാതൊരവസരവും നൽകാതെ കുറ്റപത്രം തയ്യാറാക്കാനുള്ള മികവാണ് കെ വി വേണുഗോപാലിന്റെ വിജയരഹസ്യം. പി സജ്നയാണ് ഭാര്യ. മകൾ റിഷിക വേണുഗോപാൽ കണ്ണൂർ ഉർസുലിൻ ഹയർസെക്കന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294826/Crime Branch SP K.V. Venugopal or the lawyer in khaki)